ആവേശം വിതറി കാർ പാർക്ക് ഡ്രിഫ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്
text_fieldsകിരീടം ചൂടിയ ഒമാനി താരം അഹമ്മദ് അൽ അമ്രി
മസ്കത്ത്: കാർ പാർക്ക് ഡ്രിഫ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഒമാനി താരം അഹമ്മദ് അൽ അമ്രി കിരീടം നേടി. മസ്കത്ത് ഡ്രിഫ്റ്റ് സർക്യൂട്ടിൽ നടന്ന ആവേശം വിതറും മത്സരത്തിൽ 17 രാജ്യങ്ങളിൽനിന്നുള്ള 28 ഡ്രൈവർമാരായിരുന്നു മാറ്റുരച്ചിരുന്നത്.
മസ്കത്ത് ഡ്രിഫ്റ്റ് സർക്യൂട്ടിൽ നടന്ന കാർ പാർക്ക് ഡ്രിഫ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിൽനിന്ന്
ഒമാൻ, ഈജിപ്ത്, ലബനാൻ, ജോർഡൻ, യു.എ.ഇ, ദക്ഷിണാഫ്രിക്ക, എസ്തോണിയ, മൊറീഷ്യസ് എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളെ പിന്നിലാക്കിയാണ് അഹമ്മദ് അൽ അമ്രി തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. സുൽത്താനേറ്റിനെ ആത്യന്തികമായ ആഗോള ഡ്രിഫ്റ്റ് മേഖലയാക്കി മാറ്റുന്നതായിരുന്നു ഓരോ മത്സരവും.

