Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇസ്‌കിയിൽ...

ഇസ്‌കിയിൽ അഭ്യാസപ്രകടനത്തിനിടെ കാറിന് തീപിടിച്ചു; സ്വ​ദേശി പൗരൻ അറസ്റ്റിൽ

text_fields
bookmark_border
ഇസ്‌കിയിൽ അഭ്യാസപ്രകടനത്തിനിടെ കാറിന് തീപിടിച്ചു; സ്വ​ദേശി പൗരൻ അറസ്റ്റിൽ
cancel

മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഇസ്‌കിയിൽ വാഹനത്തിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സാമൂഹിക ചടങ്ങിനിടെ നടത്തിയ അഭ്യാസപ്രകടനത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനത്തിന് തീപിടിക്കുകയായിരുന്നെന്ന് ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരായ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

റോഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തുക്കൾക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണമായും വിട്ടുനിൽക്കണമെന്നും ആർ.ഒ.പി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCar Catches Firecar showOmanLatest News
News Summary - Car catches fire during exercise Indigenous citizen arrested
Next Story