Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് മരണം
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. മരിച്ച മറ്റു രണ്ടു പേർ സ്വദേശി പൗരൻമാരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുഹാർ ലിവ ലിവ റൗണ്ട് എബൗട്ടിൽ ബുധനാഴ്ച രാവിലോടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

