ഒമാനില്‍ വാഹനാപകടം: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsസന്തോഷ് കുമാര്‍ പിള്ള,
രാഹുല്‍ രമേഷ്
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു.
കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ദിവസങ്ങൾക്കുമുമ്പ് നിസ്വയിലായിരുന്നു അപകടം. ജോലികഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നടപ്പാതയിലൂടെ നടക്കുന്നതിനിടെ പിന്നില്‍നിന്നുവന്ന സ്പോര്‍ട്സ് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിച്ചത്. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര് തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന് പിള്ളയുടെ മകനാണ് സന്തോഷ് കുമാര്‍ പിള്ള.
മാതാവ്: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്: നൈനിക് എസ്. പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

