ഹൈമയിൽ വാഹനാപകടം; അഞ്ചുപേർ മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അതേസമയം, അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഹൈമ. മലയാളികളടക്കമുള്ള നിരവധിയാളുകൾ ഈ പാതയിൽ മരിച്ചിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും മറ്റുമാണ് രാജ്യത്തെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

