Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ര്‍ബു​ദ ചി​കി​ത്സ:...

അ​ര്‍ബു​ദ ചി​കി​ത്സ: മി​ക​ച്ച നേ​ട്ട​വു​മാ​യി എ​സ്.​ക്യു.​സി.​സി.​സി.​ആ​ർ.​സി

text_fields
bookmark_border
Cancer treatment
cancel
camera_alt

ശ​സ്ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ മെ​ഡി​ക്ക​ൽ സം​ഘം

മ​സ്ക​ത്ത്​: അ​ര്‍ബു​ദ ചി​കി​ത്സ​യി​ല്‍ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് കോം​പ്രി​ഹെ​ന്‍സി​വ് കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്റ​ര്‍ (എ​സ്.​ക്യു.​സി.​സി.​സി.​ആ​ർ.​സി). റേ​ഡി​യോ തെ​റ​പ്പി ടീ​മാ​ണ് പ്രോ​സ്‌​റ്റേ​റ്റ് കാ​ന്‍സ​റി​ന്റെ ചി​കി​ത്സ​യാ​യ ലോ ​ഡോ​സ് റേ​റ്റ് (എ​ല്‍.​ഡി.​ആ​ര്‍) ബ്രാ​ക്കി​തെ​റ​പ്പി സീ​ഡ് ഇം​പ്ലാ​ന്റ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ഓ​ങ്കോ​ള​ജി​സ്റ്റാ​യ ഡോ. ​ന​ദീം പെ​ര്‍വീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പ്രോ​സ്‌​റ്റേ​റ്റ് കാ​ന്‍സ​റി​നു​ള്ള മി​ക​ച്ച ചി​കി​ത്സ​യാ​യാ​ണ് ഇ​ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ര​ണ്ടു​മ​ണി​ക്കൂ​ര്‍ ആ​ണ്​ ശ​സ്ത്ര​ക്രി​യ​ക്കാ​യി എ​ടു​ത്ത​ത്. സാ​ധാ​ര​ണ റേ​ഡി​യോ​തെ​റ​പ്പി ആ​ഴ്ച​ക​ളോ​ളം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്താ​റു​ള്ള​ത്. എ​ന്നാ​ല്‍, എ.​എ​ല്‍.​ഡി.​ആ​ര്‍ ഒ​റ്റ​ത്ത​വ​ണ പ്ര​ക്രി​യ​യും രോ​ഗി​ക്ക് അ​തേ​ദി​വ​സം ത​ന്നെ വീ​ട്ടി​ല്‍ പോ​കാ​ന്‍ സാ​ധി​ക്കു​മെ​ന്നും​ ഡോ.​ന​ദീം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer treatmentSQCCCRC
News Summary - Cancer treatment; S.Q.C.C.C.R.C have Great achievement
Next Story