2025ഒാടെ അർബുദ ബാധിതർ ഇരട്ടിയാകും
text_fieldsമസ്കത്ത്: അർബുദ ബാധിതരുടെ എണ്ണം അപകടകരമായ രീതിയിൽ വർധിക്കുന്നതിനുള്ള സാധ്യതകളാണ് മുന്നിൽ കാണുന്നതെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ചെയർമാൻ ഡോ. വാഹിദ് അൽഖാറൂസി. നിലവിൽ അർബുദ ബാധിതരുടെ തോതും കാരണങ്ങളും സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി നടപടികൾ കൈക്കൊള്ളാത്ത പക്ഷം 2025ഒാടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ട്.
അപകട സാധ്യത മുൻനിർത്തി വിവിധതരം അർബുദങ്ങളെയും കാരണങ്ങളെയും കുറിച്ച ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധ്യമാകുന്നത്ര ആളുകൾ മുന്നിട്ടിറങ്ങണം. രാജ്യത്തെ ഒാരോ പൗരനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അസോസിയേഷെൻറ വാർഷിക വാക്കത്തോൺ സംബന്ധിച്ച വാർത്തസമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ ചെയർമാൻ പറഞ്ഞു.
നാഷനൽ ഒാേങ്കാളജി സെൻററിെൻറയും ആരോഗ്യമന്ത്രാലയത്തിെൻറയും റിപ്പോർട്ട് പ്രകാരം 1314 അർബുദ ബാധിതരാണ് ഏറ്റവും ഒടുവിലത്തെ കണക്കുകളിൽ ഒന്ന് പ്രകാരമുള്ളത്. ഇതിൽ 1212 പേരും ഒമാനികളാണ്. ഒാരോ വർഷവും 60 മുതൽ 80 വരെ കുട്ടികളിൽ അർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 1212 ഒമാനികളിൽ 612 പേർ പുരുഷന്മാരാണ്. 14 വയസ്സിന് താഴെയുള്ള 72 പേരിലാണ് അർബുദ ബാധയുണ്ടായത്. ഒമാൻ കാൻസർ അസോസിയേഷെൻറ കണക്കുപ്രകാരം നിലവിലെ രോഗബാധിതരുടെ തോത് തുടരുന്ന പക്ഷം 2025ഒാടെ പ്രതിവർഷം രോഗം ബാധിക്കുന്നവരുടെ എണ്ണം 2700ൽ അധികമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നതായി അസോസിയേഷൻ ചെയർമാൻ പറഞ്ഞു. 30 ശതമാനം മുതൽ 50 ശതമാനം വരെയുള്ള എല്ലാതരം അർബുദ ബാധകളും നിവാരണം ചെയ്യാവുന്നതാണെന്നാണ് അന്താരാഷ്ട്ര അർബുദ ഗവേഷണ ഏജൻസിയുടെ (െഎ.എ.ആർ.സി) വിലയിരുത്തൽ. രോഗം നേരത്തേ കണ്ടെത്തുന്നത് പ്രതിരോധത്തെ എങ്ങനെ സഹായിക്കുമെന്നത് സംബന്ധിച്ച അവബോധം വ്യാപകമാക്കണം. അർബുദം ബാധിച്ചാൽ നമുക്ക് അധികമൊന്നും ചെയ്യാൻ കഴിയില്ല. എന്നാൽ, ബോധവത്കരണത്തിലൂടെ വലിയ മാറ്റംതന്നെ ഉണ്ടാക്കാൻ സാധിക്കുമെന്നും ഡോ. അൽഖാറൂസി പറഞ്ഞു.
ഒമാൻ കാൻസർ അസോസിയേഷൻ വാക്കത്തോൺ ഒക്ടോബർ 31ന്
മസ്കത്ത്: ഒമാൻ കാൻസർ അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള വാർഷിക വാക്കത്തോൺ ഒക്ടോബർ 31ന് നടക്കും. വൈകീട്ട് നാലു മുതൽ ആറു വരെയാണ് പരിപാടി. അൽഖുറം പാർക്കിന് ഉൾവശത്ത് മൂന്ന് കിലോമീറ്ററാണ് വാക്കത്തോണിെൻറ ഭാഗമായി നടക്കുക. അർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട ഏറ്റവും വിജയകരമായ വാർഷിക പരിപാടിയാണ് വാക്കത്തോൺ എന്ന് ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡൻറും ചെയർമാനുമായ ഡോ. വാഹിദ് അൽഖാറൂസി പറഞ്ഞു. ഒക്ടോബറിൽ പിങ്ക് റിബ്ബണിന് കീഴിലുള്ള ആഗോള സ്തനാർബുദ പ്രതിരോധ മാസാചരണത്തിെൻറ ഭാഗമായാണ് വാക്കത്തോണും സംഘടിപ്പിച്ചുവരുന്നത്.
അർബുദ ബാധിതരെയും അർബുദത്തിെൻറ പിടയിൽനിന്ന് മോചിതരായവരെയും കുടുംബാംഗങ്ങളെയുമെല്ലാം ഒത്തുചേർത്ത് കളിയിലൂടെയും കാര്യത്തിലൂടെയും രോഗത്തെക്കുറിച്ച അറിവ് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. റോയൽ ഒമാൻ പൊലീസിെൻറയും മസ്കത്ത് നഗരസഭയുടെയും സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിക്കുകയെന്നും ഡോ. അൽഖാറൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
