Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​ൻ​സ​ർ...

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ടോ​ക് ഷോ

text_fields
bookmark_border
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ടോ​ക് ഷോ
cancel

​മ​സ്​​ക​ത്ത്​: ലോ​ക മാ​തൃ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ൽ​സീ​ബി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ടോ​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യാ​ണ്​ ന​ട​ന്ന​ത്. ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് മെ​മ്പ​റും ബാ​റാ​ക​ത്ത് അ​ൽ​നൂ​ർ ക്ലി​നി​ക്കി​ലെ സ്പെ​ഷ​ലി​സ്​​റ്റ്​ സ​ർ​ജ​നു​മാ​യ ഡോ. ​രാ​ജ്യ​ശ്രീ നാ​രാ​യ​ണ​ൻ കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ കാ​ബൂ​സ് യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ സ്​​റ്റാ​ഫ് ന​ഴ്‌​സ് ഷെ​റി​ൻ മാ​ർ​ഗ​ര​റ്റ് സ​ക്ക​റി​യ, സൈ​ക്കോ​ള​ജി അ​ധ്യാ​പി​ക​യും കൗ​ൺ​സി​ല​റു​മാ​യ ഗീ​താ പ്ര​ദീ​പ്, സ​യ​ൻ​സ് അ​ധ്യാ​പി​ക​യാ​യ അം​റ്റൂ​സ് സ​ന എ​ന്നി​വ​രും സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ സീ​ബി​ലെ സോ​ഷ്യോ​ള​ജി അ​ധ്യാ​പി​ക ബി​ന്ദു അ​ജി​ത്കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി. ബ്ര​സ്​​റ്റ്​​ കാ​ൻ​സ​ർ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ചും ആ​ഹാ​ര​രീ​തി, വ്യാ​യാ​മം, നി​ർ​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​മാ​ണ് ഡോ. ​രാ​ജ്യ​ശ്രീ സം​സാ​രി​ച്ച​ത്. ബ്ര​സ്​​റ്റ്​​ കാ​ൻ​സ​റി​െൻറ ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ഷെ​റി​ൻ മാ​ർ​ഗ​ര​റ്റ് സ​ക്ക​റി​യ സം​സാ​രി​ച്ചു. അ​ർ​ബു​ദം ബാ​ധി​ക്കു​ന്ന​വ​ർ​ക്കു നി​രു​പാ​ധി​ക​മാ​യ സ്നേ​ഹ​വും പ​രി​ച​ര​ണ​വും ന​ൽ​കി ധൈ​ര്യം പ​ക​ർ​ന്നു കൊ​ടു​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച്​ ഗീ​ത പ്ര​ദീ​പ് സം​സാ​രി​ച്ചു. രോ​ഗം മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ചി​കി​ത്സ ന​ട​ത്തി​യാ​ൽ സു​ഖം പ്രാ​പി​ക്കു​ന്ന​തി​െൻറ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ അം​റ്റൂ​സ് സ​ന അ​വ​ത​രി​പ്പി​ച്ചു. പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും ഡോ. ​രാ​ജ്യ​ശ്രീ മ​റു​പ​ടി​ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​നി റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer Awareness
Next Story