Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ർ​ബു​ദ...

അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ങ്​ വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സി​ൽ ഡോ. ​രാ​ജ്യ​ശ്രീ എ​ൻ. കു​ട്ടി സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ങ്​ വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘കാ​ൻ​സ​ർ-​അ​റി​ഞ്ഞ​തി​ന​പ്പു​റം’ വി​ഷ​യ​ത്തി​ൽ അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​വും ബ​റ​ക്കാ​ത്ത് അ​ൽ​നൂ​ർ ക്ലി​നി​ക്കി​ലെ സ്പെ​ഷ​ലി​സ്റ്റ് സ​ർ​ജ​നു​മാ​യ ഡോ. ​രാ​ജ്യ​ശ്രീ എ​ൻ. കു​ട്ടി​യാ​ണ് ക്ലാ​സ് ന​യി​ച്ച​ത്.

60 വ​നി​ത​ക​ൾ അ​ട​ക്കം 100ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത ക്ലാ​സി​ൽ അ​ർ​ബു​ദ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ മ​റു​പ​ടി ന​ൽ​കി. അ​ര്‍ബു​ദ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​ന് ക്ലാ​സ് ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ള വി​ഭാ​ഗം ചെ​യ്യു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubCancer Awareness Class
News Summary - Cancer Awareness Class Conducted
Next Story