ദൂരെനിന്നാൽ പനിയറിയാം; ഇത് 'സ്മാർട്ട് ഷീൽഡ്'
text_fieldsസ്മാർട്ട് ഷീൽഡ്
മസ്കത്ത്: നിശ്ചിത അകലത്തിൽ നിന്നാൽ മുന്നിലുള്ള ആളുടെ പനിച്ചൂട് കൃത്യമായി അറിയാൻ സാധിക്കുന്ന സ്മാർട്ട് ഷീൽഡ് നിർമിച്ച് ഒരു സംഘം ഗവേഷകർ. ഇതുപയോഗിച്ചാൽ ധരിക്കുന്നയാൾക്ക് കോവിഡ് സാധ്യതയുള്ളവരിൽനിന്ന് അകന്ന് നിൽക്കാൻ സാധിക്കും.
ഒമാനിലെ കൊറോണ കേസുകളുടെ തീവ്രത മനസ്സിലാക്കാനുള്ള മെഷീൻ ലേണിങ് ആൻഡ് മാത്തമാറ്റിക്കൽ മോഡലിനും ഗവേഷകർ രൂപം നൽകി. യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് പ്രിൻസിപ്പൽ ഡോ. അബ്രഹാം വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഹുദ സാലിം അൽ ഷുെഎലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിേൻറതാണ് കണ്ടെത്തൽ.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സാമ്പത്തിക സഹായത്തിൽ നടക്കുന്ന കോവിഡ് -19 ഗവേഷണ പദ്ധതിയിലൂടെ ഒമാനിലെ കൊറോണ നിയന്ത്രണത്തിനാവശ്യമായ വിവിധ കണ്ടുപിടിത്തങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. പുതിയ കണ്ടുപിടിത്തങ്ങളും വലിയ രൂപത്തിൽ മഹാമാരിയെ നേരിടുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

