മസ്കത്ത്: കുട്ടികൾക്കെതിരായ വൈകാരിക ചൂഷണവും അധിക്ഷേപവും ഭീഷണിയും (ബുള്ളിയിങ്) തടയാൻ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് കാമ്പയിൻ സംഘടിപ്പിക്കുന്നു. കു ട്ടികൾക്ക് അനുയോജ്യവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുട െ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പദ്ധതി നടപ്പാക്കി വരുകയാണെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. ശേഷം എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കും.
കാമ്പയിെൻറ ഭാഗമായി കുട്ടികൾക്കും ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. എല്ലാതരം മോശമായ പെരുമാറ്റങ്ങളെയും മനസ്സിലാക്കാനും പ്രതിരോധിക്കാനും റിപ്പോർട്ട് ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ‘വീ കെയർ’ എന്ന പേരിൽ സ്കൂൾ തലത്തിലുള്ള പദ്ധതിയാണ് െഎ.എസ്.എമ്മിൽ ഉള്ളത്. സ്കൂളിനകത്തും പുറത്തും വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങൾ തടയുകയാണ് ലക്ഷ്യം. സമാന പ്ലാറ്റ്ഫോമിലുള്ള സംവിധാനമാണ് മറ്റ് ഇന്ത്യൻ സ്കൂളുകളിലും ആരംഭിക്കാൻ ഒരുങ്ങുന്നതെന്ന് ചെയർമാൻ പറഞ്ഞു.വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിങ് സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് പിന്നാലെയാണ് ഇന്ത്യൻ സ്കൂൾ ബോർഡ് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നത്. ‘ഹിയർ ഫോർ യു-ലെറ്റസ് ടോക്ക്’ എന്ന പേരിലുള്ള കൗൺസലിങ് േസവനം വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകും.