കാമ്പയിൻ ഉദ്ഘാടനവും രക്ഷാകർതൃ സംഗമവും
text_fieldsസലാല: ‘ഖുർആനറിയാം പൊരുളറിയാം’ എന്ന തലക്കെട്ടിൽ കേരള മദ്റസ എജുക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന കാമ്പയിനിെൻറ മദ്റസാ തല ഉദ്ഘാടനവും അൽ മദ്റസത്തുൽ ഇസ്ലാമിയ രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. ഐ.എം.ഐ ഹാളിൽ നടന്ന പരിപാടി മാനേജിങ് കമ്മിറ്റി ചെയർമാൻ ജി. സലീം സേട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഡോ. സാനിയോ മൂസ അധ്യക്ഷത വഹിച്ചു. യു.എ ലത്തീഫ്, കെ. ഷൗക്കത്തലി മാസ്റ്റർ, കെ.എ. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷം പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
പ്രധാനാധ്യാപകൻ ഷജീൽ ബിൻ ഹസൻ സ്വാഗതവും ഉമ്മുൽ വാഹിദ പ്രാർഥനയും നിർവഹിച്ചു. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളുമുൾെപ്പടെ നിരവധി പേർ സംബന്ധിച്ചു.
