മെഡിക്കല്‍, രക്തദാന ക്യാമ്പ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി
text_fieldsസൂര്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സൂര്‍ ഘടകം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കല്‍, രക്തദാന ക്യാമ്പ് ജനസാന്നിധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകീട്ട് നാലിന് സൂര്‍ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ളബ് പ്രസിഡന്‍റ് ഡോ. രഘുനന്ദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹസ്ബുല്ല ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്യാമ്പ് കണ്‍വീനര്‍ ഡോ. ജോണ്‍ മേലത്തേ് സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ ജെ.കെ. പിള്ള നന്ദിയും പറഞ്ഞു. സൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെയും സൂറിലെ മറ്റു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെയും വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മികച്ച സേവനം ക്യാമ്പില്‍ ലഭ്യമായി. ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, നേത്രപരിചരണ വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ലുരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഇ.എന്‍.ടി , ചര്‍മരോഗം, സര്‍ജറി വിഭാഗം എന്നിവക്കുപുറമെ ഇ.സി.ജി, സ്കാനിങ്, ഹീമോഗ്ളോബിന്‍ പരിശോധന, പ്രമേഹ നിര്‍ണയം, രക്തസമ്മര്‍ദ പരിശോധന എന്നിവക്കുള്ള സൗകര്യങ്ങള്‍ സൂറിലും പരിസരത്തുമുള്ള ഇന്ത്യക്കാരും പാകിസ്താനികളും ബംഗാളികളുമായ നിരവധി പ്രവാസികള്‍ ഉപയോഗപ്പെടുത്തി.
വൈകീട്ട് നാലുമുതല്‍ രാത്രി എട്ടര വരെ നടന്ന ക്യാമ്പില്‍ എഴുനൂറോളം പേര്‍ക്ക് മരുന്നുള്‍പ്പെടെ ചികിത്സാ സൗകര്യവും 110 പേര്‍ക്ക് ഇ.സി.ജിയും 50 പേര്‍ക്ക് സ്കാനിങ് സൗകര്യവും ഒരുക്കിയതായി ക്യാമ്പ് കണ്‍വീനര്‍ പറഞ്ഞു. ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍െറ ബോധവത്കരണവും അംഗത്വ വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടന്നു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ രക്ത ബാങ്കിലേക്ക് എഴുപതോളം ദാതാക്കളില്‍നിന്ന് രക്തം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
