Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ധു​വി​ന്...

വ​ധു​വി​ന് വി​വാ​ഹ​സ​മ്മാ​ന​മാ​യി ഒ​ട്ട​ക​ങ്ങ​ൾ; വ​ര​ന്റെ വി​ഡി​യോ വൈ​റ​ൽ

text_fields
bookmark_border
വ​ധു​വി​ന് വി​വാ​ഹ​സ​മ്മാ​ന​മാ​യി ഒ​ട്ട​ക​ങ്ങ​ൾ; വ​ര​ന്റെ വി​ഡി​യോ വൈ​റ​ൽ
cancel
camera_alt

വ​ധു​വി​ന് വി​വാ​ഹ സ​മ്മാ​ന​മാ​യി ഒ​ട്ട​ക​ങ്ങ​ളെ കൊ​ടു​ത്ത​യ​ക്കു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വ​ധു​വി​ന് വി​വാ​ഹ സ​മ്മാ​ന​മാ​യി ഒ​ട്ട​ക​ങ്ങ​ളെ ന​ൽ​കി​യ വ​ര​​ന്റെ പ്ര​വൃ​ത്തി​ക്ക് കൈ​യ​ടി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. മോ​തി​ര​മാ​യോ ആ​ഭ​ര​ണ​ങ്ങ​ളാ​യോ വ​ധു​വി​ന് വി​വാ​ഹ​സ​മ്മാ​നം ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഒ​മാ​നി പൈ​തൃ​കം കാ​ത്തു​ള്ള ഈ ​സ​മ്മാ​നം അ​തി​വി​ശി​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചൊ​രി​യു​ന്നു. സ​ഹ​മി​ൽ​നി​ന്നു​ള്ള ഒ​മാ​നി വ​ര​നാ​ണ് പ്ര​തി​ശ്രു​ത വ​ധു​വി​ന് ത​ല​യെ​ടു​പ്പു​ള്ള ര​ണ്ട് ഒ​ട്ട​ക​ങ്ങ​ളെ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ബ​ലൂ​ണു​ക​ളും പൂ​ക്ക​ളും കൊ​ണ്ട​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഒ​ട്ട​ക​ങ്ങ​ളെ പൂ​മാ​ല​യി​ട്ട് ട്ര​ക്കി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ വ​ര​ൻ​ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. അ​റ​ബ് സം​സ്‌​കൃ​തി​യി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഒ​ട്ട​ക​ങ്ങ​ൾ​ക്ക് ഒ​മാ​നി സ​മൂ​ഹ​ത്തി​ൽ ഇ​ന്നും പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്.

സ​മ്പ​ത്തി​ന്റെ ചി​ഹ്ന​മാ​യും അ​ഭി​മാ​ന​ത്തി​ന്റെ അ​ട​യാ​ള​മാ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഒ​ട്ട​ക​ങ്ങ​ളെ വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് മു​മ്പ് പ​തി​വാ​യി​രു​ന്നു. ഇ​ന്നും അ​ത് അ​പൂ​ർ​വം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന​ത് അ​ർ​ഥ​വ​ത്താ​യ ആ​ചാ​ര​മാ​യി ഒ​മാ​നി​ക​ൾ വി​ല​യി​രു​ത്തു​ന്നു. സ്വ​കാ​ര്യ ച​ട​ങ്ങ് എ​ന്ന​തി​ലു​പ​രി സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​മാ​ക്കി വി​വാ​ഹ​ത്തെ മാ​റ്റി​യെ​ന്ന വ​ര​ന്റെ തീ​രു​മാ​ന​ത്തെ സോ​ഷ്യ​ൽ​മീ​ഡി​യ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Camels as wedding gift to bride; groom's video goes viral
Next Story