മസ്കത്ത്: ഒമാനി ഒട്ടകങ്ങളുടെ സൗന്ദര്യത്തെ കുറിച്ച പഠനവുമായി പിഎച്ച്.ഡി വിദ്യാർഥി. സൗന്ദര്യത്തിന് കാരണമായ ജനിതക ഘടകങ്ങളെ കുറിച്ചാണ് സിഡ്നി സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിയായ മഹ്മൂദ് അൽ ആംരി പഠനം നടത്തുന്നത്.
േകമൽ സൊസൈറ്റികൾ, ഒട്ടകങ്ങളെ പ്രജനനം നടത്തുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പഠനം പൂർത്തിയാകുന്നതോടെ സഹായകരമാകും.
ഒാട്ടമൽസരങ്ങൾക്ക് ഉപയോഗിക്കുന്നവയെയും വളർത്തുന്നവയെയും പ്രത്യേകം പഠനത്തിന് വിധേയമാക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാരംഭിച്ച പഠനത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും റോയൽ കോർട്ട് അഫയേഴ്സിെൻറയും പിന്തുണയുണ്ട്.