ബർക്കയിൽ ഒട്ടക ഓട്ട മത്സരം സമാപിച്ചു
text_fieldsബർക്ക വിലായത്തിലെ അൽ ഫുലൈജ് റേസ്കോഴ്സിൽ നടന്ന ഒട്ടക ഓട്ട മത്സരത്തിൽനിന്ന്
ബർക്ക: തെക്കൻ ബാതിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലെ അൽ ഫുലൈജ് റേസ്കോഴ്സിൽ 2025ലെ ഒട്ടക ഓട്ട മത്സരങ്ങൾ സമാപിച്ചു. സമാപന ചടങ്ങിൽ ഒമാൻ ഒട്ടക ഓട്ട അസോസിയേഷൻ ചെയർമാൻ ഷൈഖ് സഈദ് സൗദ് അൽ ഗുഫൈലി അധ്യക്ഷത വഹിച്ചു.
റോയൽ കോടതി കാര്യാലയത്തിന്റെ കീഴിലുള്ള റോയൽ കാമൽ കോർപ്സ് സംഘടിപ്പിച്ച അവസാന ദിന മത്സരങ്ങളിൽ ഒമ്പത് റേസുകൾ നടന്നു. ആറ് വയസ്സുള്ള ഒട്ടകങ്ങൾ പങ്കെടുത്ത എല്ലാ മത്സരങ്ങളും എട്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് സംഘടിപ്പിച്ചത്.
അവസാന ഒമ്പത് റേസുകളിൽ ‘അൽ തനയാ’ (ആൺ-പെൺ) വിഭാഗത്തിൽ നാല് മത്സരങ്ങളും ‘അൽ ഹൗൽ’ (പെൺ) വിഭാഗത്തിൽ നാല് മത്സരങ്ങളും ‘അൽ സമൂൽ’ (ആൺ) വിഭാഗത്തിൽ ഒരു മത്സരവും ഉൾപ്പെടുത്തി.
‘അൽ തനയാ’ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ റോയൽ കാമൽ കോർപ്സിന്റെ ‘മുനാവ’ ഒന്നാം സ്ഥാനം നേടി. രണ്ടാം റൗണ്ടിൽ സുബൈഹ് ബിൻ മുഹമ്മദ് അൽ വഹൈബിയുടെ ‘ധന്ന’യും മൂന്നാം റൗണ്ടിൽ സൈഫ് ബിൻ മുബാറക് അൽ ഹബ്സിയുടെ ‘അശംഖ’യും, നാലാം റൗണ്ടിൽ മുഹമ്മദ് ബിൻ ഹമദ് അൽ മഷൈഖിയുടെ ‘മാഇദും’ വിജയിച്ചു.
‘അൽ ഹൗൽ’ വിഭാഗത്തിലെ (8 കി.മീ.) ആദ്യ റൗണ്ടിൽ റോയൽ കാമൽ കോർപ്സിന്റെ ‘തസ്രീഹ്’ ഒന്നാം സ്ഥാനം നേടി. രണ്ടാം റൗണ്ടിൽ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുടെ ‘അൽ വഥ്ബ’, മൂന്നാം റൗണ്ടിൽ അൽ ബശായർ കാമൽസ് അസോസിയേഷന്റെ ‘അൽ നഷ്മിയ’, നാലാം റൗണ്ടിൽ സുൽത്താൻ ബിൻ അബ്ദുല്ല അൽ ഖത്രിയുടെ ‘നഷ്ബ’ എന്നിവയാണ് ജേതാക്കൾ.‘അൽ സമൂൽ’ (8 കി.മീ.) വിഭാഗത്തിൽ ജാബിർ ബിൻ സഈദ് അൽ മുബൈഹ്സിയുടെ ‘മഹ്ദി’ ഒന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

