തുംറൈത്തിൽ ഒട്ടക ഓട്ടമത്സരത്തിന് തുടക്കം
text_fieldsതുംറൈത്ത് വിലായത്തിൽ നടക്കുന്ന ഒട്ടക ഓട്ടമത്സരത്തിൽനിന്ന്
മസ്കത്ത്: കായിക പ്രേമികൾക്ക് ആവേശംപകർന്ന് ദോഫാർ ഗവർണറേറ്റിൽ ഒട്ടക ഓട്ടമത്സരത്തിന് തുടക്കമായി. വാർഷിക പരിപാടിയുടെ ഭാഗമായി റോയൽ ക്യാമൽ കോർപ്സിനെ പ്രതിനിധീകരിച്ച് റോയൽ കോർട്ട് അഫയേഴ്സ് സംഘടിപ്പിക്കുന്ന ആറുദിവസത്തെ പരിപാടി തുംറൈത്ത് വിലായത്തിലാണ് നടക്കുന്നത്. 'അൽ-മഹലബ', 'അൽ-മസൈന' തുടങ്ങിയ പ്രധാന മത്സരങ്ങളിൽ ദോഫാർ ഗവർണറേറ്റിൽനിന്നുള്ള ഒട്ടകങ്ങളെ വളർത്തുന്നവരും ഉടമകളും പങ്കെടുക്കും.
നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കുശേഷം ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഫൈനൽ റൗണ്ടിലെ പേരാട്ടങ്ങൾ അരങ്ങേറുക.

