കൈറോ അന്താരാഷ്ട്ര പുസ്തകമേള; മനം കവർന്ന് ഒമാൻ പവലിയൻ
text_fieldsകൈറോയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവലിയൻ
മസ്കത്ത്: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവലിയൻ സന്ദർശകരുടെ മനം കവരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നൂറു കണക്കിന് സന്ദർശകരാണ് ഇവിടെ എത്തിയത്.
സന്ദർശകർ ഒമാന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം പര്യവേക്ഷണം ചെയ്തുവരുകയാണ്. അൽ-ഫറാഹിദി, ഇബ്നു മാജ തുടങ്ങിയ സ്വാധീനമുള്ള ഒമാനി ചരിത്ര വ്യക്തികളെക്കുറിച്ചും കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങിയ ഒമാനി ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങളെക്കുറിച്ചുമാണ് പ്രധാനമായും സന്ദർശകർ ചോദിച്ചറിയുന്നത്.
ഒമാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളെക്കുറിച്ചും അവയുടെ ചരിത്രപരവും സാംസ്കാരികവും ആയ കാര്യങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ പവലിയനിലും എത്തുകയുണ്ടായി..
‘പൈതൃക-ടൂറിസം’ പവലിയനിലെ സന്ദർശകരുടെ പ്രധാന ചോദ്യങ്ങളിൽ ഒമാനി സ്വത്വത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ,സാംസ്കാരിക പൈതൃകം എന്നിവയായിരുന്നു ഉൾപ്പെട്ടിരുന്നത്. ഒമാനി ഖഞ്ചർ (ഡാഗർ), അതിന്റെ ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യം എന്നിവയും സന്ദർശകർക്ക് താൽപര്യമുള്ള കാര്യങ്ങളായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മേളയില്‍ അതിഥി രാജ്യമാണ് ഒമാൻ.
സുല്‍ത്താനേറ്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ ഹര്‍റാസി പങ്കെടുത്തിരുന്നു. ചരിത്രം, സംസ്കാരം, മതം, സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിലെ ഒമാനി പുസ്തകങ്ങള്‍ ഒമാനി പവലിയനില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

