മസ്കത്ത്: ഒാഫിസിലേക്ക് പോകുന്ന വഴിക്കാകും പലരും വാഹനത്തിൽ ഇന്ധനം നിറക്കുക. ഇത ിനുള്ള സമയംകൂടി കണക്കിലെടുത്താകും വീട്ടിൽനിന്നിറങ്ങുക. പെട്രോൾ സ്റ്റേഷനിൽ പ്ര തീക്ഷിക്കാത്ത വാഹനനിര ഉണ്ടെങ്കിൽ സമയക്രമം തെറ്റും. ആവശ്യത്തിന് ഇന്ധനം വണ്ടിയിൽ ഇ ല്ലെങ്കിൽ പെട്രോൾ സ്റ്റേഷൻ എത്താതെ വാഹനം വഴിയിൽ കിടക്കുന്ന അവസ്ഥയുമുണ്ടാകും.
വാഹനയാത്രികരുടെ ഇൗ ബുദ്ധിമുട്ടിന് പരിഹാരമായി ദുബൈ കേന്ദ്രമായ ഒാൺ ഡിമാൻറ് ഫ്യുവൽ ഡെലിവറി ആപ്പായ ‘കാഫു’ ഒമാനിലും പ്രവർത്തനമാരംഭിച്ചു. അൽ മഹാ പെട്രോളിയവുമായി സഹകരിച്ചാണ് ‘കാഫു’ പ്രവർത്തിക്കുക. നിങ്ങളുടെ വാഹനം വീട്ടിലോ ഒാഫിസിലോ മറ്റെവിടെയോ ആണെങ്കിലും ആപ്പിൽ ഒാർഡർ ചെയ്താൽ ഇന്ധനം അടുത്തെത്തും. കാറിെൻറ ലൊക്കേഷനും ഇന്ധനം ആവശ്യമുള്ള സമയവും ആപ്പ് വഴി നൽകിയാൽ മതി. ഇരു കമ്പനികളുടെയും പ്രതിനിധികൾ ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു.
കാഫുവിെൻറ പ്രത്യേകം രൂപകൽപന ചെയ്ത വാഹനങ്ങൾ ഇന്ധനവുമായി ഇൗ മാസംതന്നെ നിരത്തിലിറങ്ങും. തുടക്കത്തിൽ മസ്കത്തിൽ മാത്രമാകും ആപ്പ് വഴിയുള്ള സേവനം ലഭിക്കുക. പിന്നീട് ഒമാെൻറ മറ്റു ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 2018 നവംബറിൽ ദുബൈയിൽ പ്രവർത്തനമാരംഭിച്ച ‘കാഫു’ ആപ്പ് ആദ്യമായാണ് അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ‘കാഫു’വുമായുള്ള പങ്കാളിത്തം ഒമാൻ വിപണിയിൽ കമ്പനിയുടെ വിപണി പങ്കാളിത്തം ഉയർത്താൻ സഹായകരമാകുമെന്ന് അൽ മഹാ പെട്രോളിയം സി.ഇ.ഒ എൻജി. ഹമദ് ബിൻ സാലിം അൽ മഗ്ദിരി പറഞ്ഞു.