Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഫ നാഷൻസ് കപ്പ്: സമനിലയോടെ തുടങ്ങി ഒമാൻ

text_fields
bookmark_border
During the Oman-Uzbekistan match
cancel
camera_alt

ഒമാൻ ഉസ്ബകിസ്താൻ മത്സരത്തിനിടെ

മസ്കത്ത്: കാഫ നാഷൻസ് കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ ഒമാൻ സമനിലയോടെ തുടങ്ങി.​ താഷ്‌കന്റ് നഗരത്തിലെ ഒളിംബിക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഉസ്ബക്കിസ്താനും ​ഒമാനും ഓരോവീതം ഗോൾ അടിച്ച് പിരിയുകയായിരുന്നു. ഇരുപകുതികളിലുമായാണ് ​​ഗോളുകൾ പിറന്നത്. നാലാം മിനിറ്റിൽ അൽഹവാഹിയു​ടെ വകയായിരുന്നു ഒമാന്റെ ഗോൾ. 55ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലടെ ആതിഥേയർ ഗോൾ ​മടക്കി.


കളിയു​ടെ വിസിൽ മുഴങ്ങിയതുമുതൽ മികച്ച മുന്നേറ്റമാണ് റെഡ് വാരിയേഴ്സ് നടത്തിയത്. സ്വന്തം കാണികൾക്ക് മുന്നിൽ നിലയുറപ്പിക്കും മുമ്പേ ആദ്യം ഗോൾ നേടി ഉസ്ബക്കിസ്തനെ ഒമാൻ ഞെട്ടിച്ചു. തിരിച്ചടിക്കാൻ കിണഞ്ഞ് പരിശ്രമി​ച്ചെങ്കിലും ഒമാന്റെ പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോകുകയായിരുന്നു. രണ്ടാം പകുതിയിൽ കൊണ്ടുംകൊടുത്തുമായിരുന്നു ഇരുടീമുകളും മുന്നേറിയത്. ഒടുവിൽ 51ാം മിനിറ്റിൽ ഖോജിമത് എർക്കിനോവിലൂടെ സമനില ഗോൾ സ്വന്തമാക്കി. സെപ്റ്റംബർ രണ്ടിന് കിർഗിസ്ഥാനെതരെയാണ് ഒമാന്റെ അടുത്ത മത്സരം. അഞ്ചിന് തുർക്ക്‌മെനിസ്ഥാനെയും നേരിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cafa Nations Cup: Oman starts with a draw
Next Story