Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ...

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം

text_fields
bookmark_border
വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം
cancel
camera_alt

മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്: വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ കു​റ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​രും ഒ​മാ​നി നി​ക്ഷേ​പ​ക​രെ പോ​ലെ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ നി​ശ്ച​യി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​രി​ക്കും ഫീ​സ് കു​റ​ക്കു​ക.

മ​ന്ത്രി​സ​ഭ​ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ താ​രി​ഖ് ബി​ൻ ഹൈ​തം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ​ൻ 2040 ന്റെ ​ല​ക്ഷ്യം നേ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​രോ​ഗ​തി​യും വി​ക​സ​ന​വും ആ​വ​ശ്യ​മാ​ണെ​ന്ന് സു​ൽ​ത്താ​ൻ മ​ന്ത്രി​മാ​രോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​തി​നാ​യി തൊ​ഴി​ൽ, സാ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രീ​തി ന​ട​പ്പാ​ക്ക​ണം. 11, 13 ക്ലാ​സു​ക​ളി​​ലെ കു​ട്ടി​ക​ളെ തൊ​ഴി​ൽ, സ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ലേ​ക്ക് വ​ഴി തി​രി​ക്ക​ണം. എ​ൻ​ജി​നീ​യ​റി​ങ്, വ്യ​വ​സാ​യ വൈ​ദ​ഗ്​​ധ്യം തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത വ​ർ​ഷം മു​ത​ൽ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും സു​ൽ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു.

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 24 ഒ​മാ​ൻ അ​ധ്യാ​പ​ക ദി​ന​മാ​യി ആ​​ഘോ​ഷി​ക്കാ​നും മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​ദി​വ​സം ഒ​മാ​നി​ലെ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും അ​വ​ധി ന​ൽ​കും. ഒ​മാ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. ഇ​തു വ​ഴി ഇ​റ​ക്കു​മ​തി കു​റ​ക്കാ​നും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നും മ​ന്ത്രി സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. നി​ര​വ​ധി അ​റ​ബ്, സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഒ​മാ​ന്റെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സു​ൽ​ത്താ​ൻ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registration feesforeign investors
News Summary - Cabinet decision to reduce registration fees for foreign investors
Next Story