ബിസിനസ് മേഖലയിലേക്ക് വഴിതുറന്ന് ബിസിനസ് വുമൺ ഫോറം
text_fieldsസലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ നടന്ന ബിസിനസ്
വുമൺ ഫോറം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന രണ്ടാമത്തെ ബിസിനസ് വുമൺ ഫോറം സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സംരംഭകത്വത്തിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും നൂതനവും സുസ്ഥിരവുമായ ബിസിനസ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
മേഖലകളിലുടനീളമുള്ള ബിസിനസ് സ്ത്രീകളെ ബന്ധിപ്പിക്കുന്നതിലും ഉൾക്കാഴ്ചകൾ പങ്കിടുന്നതിലും ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) മുന്നോട്ട് കൊണ്ടുപോകുന്നതിലും ഫോറത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിസിനസ് വുമൺ കമ്മിറ്റി മേധാവി ഡോ. ഫാത്തിമ ബിൻത് അഹമ്മദ് അൽ റായ് പറഞ്ഞു. ‘മെയ്ഡ് ഇൻ ദോഫാർ’ എന്ന വിഷയത്തിൽ നടന്നഫോറം രണ്ട് വിഷയങ്ങളും അവതരിപ്പിച്ചു.
‘സർഗാത്മകതയും സംരംഭകത്വത്തിലെ പുതുമയും’എന്ന വിഷയത്തിൽ ഡോ. നൂർ ബിൻത് അബ്ദുല്ല അൽ ഷൻഫാരിയും, ‘ബിസിനസ് സ്ത്രീകളെ പിന്തുണക്കുന്നതിൽ പരിശീലന കേന്ദ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ദഹാബ് ബിൻത് മുഹമ്മദ് ഹബിസും ക്ലാസുകൾ അവതരിപ്പിച്ചു.
ചടങ്ങിൽ ദോഫാറിൽ നിന്നുള്ള സ്ത്രീകളുടെ പ്രോജക്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. ബിസിനസ് വുമൺ കമ്മിറ്റി മേധാവി അരേജ് ബിൻത് മുഹ്സെൻ ഹൈദർ ദാർവിഷ് പങ്കെടുത്തവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

