ബുറൈമിയിൽ ബസ് സ്റ്റേഷൻ വികസിപ്പിക്കൽ; കരാറായി
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ പബ്ലിക് ബസ് സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള കരാറിൽ മുവാസലാത്ത് ഒപ്പുവെച്ചു. ഗവർണറേറ്റിൽ 56,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു സംയോജിത പൊതുഗതാഗത സ്റ്റേഷൻ വികസിപ്പിക്കുന്നതിനായി അസ്യാദ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുവാസലാത്ത്, ബുറൈമി ഗവർണറേറ്റുമായി സഹകരണ കരാറിലെത്തിയത്.
ഗവർണറേറ്റിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്മാർട്ട്, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും കരാർ ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയാണിത് സൂചിപ്പിക്കുന്നത്. സാങ്കേതിക മാനേജ്മെന്റും പ്രവർത്തനവും മുവാസലാത്തിന്റെതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

