Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്തിൽ ബസ്...

മസ്‌കത്തിൽ ബസ് സർവിസുകൾ നിർത്തിവെച്ചു

text_fields
bookmark_border
മസ്‌കത്തിൽ ബസ് സർവിസുകൾ നിർത്തിവെച്ചു
cancel

മസ്‌കത്ത്: മോശം കാലാവസ്ഥയെ തുടർന്ന് വ്യാഴാഴ്ച ചില ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മവസലാത്ത് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മസ്‌കത്തിലെ ചില പ്രധാന നഗര റൂട്ടുകൾ സർവീസ് നടത്തില്ല. റൂട്ട് ആറ്, ഏഴ്, ഒമ്പത്, 10 എന്നിവയാണ് നിർത്തിവെച്ചത്. അൽ ഖൂദ്, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, മബേല, ബുർജ് അൽ സഹ്‍വ, മിസ്ഫാ ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലേക്കുള്ള സർവിസുകളാണ് നിർത്തിവെച്ചത്.

പ്രാദേശിക സർവീസുകൾക്ക് പുറമേ ഇന്റർസിറ്റി ഗതാഗതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മസ്‌കത്ത്–ദുകം (റൂട്ട് 52), മസ്‌കത്ത് -ഇബ്രി -ബുറൈമി (റൂട്ട് 53), മസ്‌കത്ത് –ഹൈമ –ദുകം (റൂട്ട് 103) എന്നീ സർവിസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതിനിടെ ഷന്ന–മസീറ ഫെറി സർവിസ് നിലവിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatbus servicesServices Suspended
News Summary - Bus services suspended in Muscat
Next Story