ആശുപത്രികളെ ബന്ധിപ്പിച്ച് ബസ് റൂട്ടുകൾ വിപുലീകരിക്കാൻ മുവാസലാത്ത് ഒരുങ്ങുന്നു
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ പ്രമുഖ ആശുപത്രികളെ ബസ് റൂട്ടുകളുടെ ഭാഗമാക്കാൻ മുവാസലാത്ത് പദ്ധതിയിടുന്നു. നിലവിൽ അന്നഹ്ദ ആശുപത്രി റൂവി -മബേല സർവിസിെൻറ ഭാഗമാണ്. അടുത്ത വർഷത്തോടെ റോയൽ ആശുപത്രിയെയും ഖൗല ആശുപത്രിയെയും സർവിസിെൻറ ഭാഗമാക്കാനാണ് പദ്ധതിയെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി അറിയിച്ചു. ആശുപത്രികളിലേക്ക് മാത്രമായുള്ള സർവിസ് ആയിരിക്കില്ല ഇത്. ചില റൂട്ടുകൾ ആശുപത്രികളെകൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിനാണ് മുവാസലാത്ത് പദ്ധതിയിടുന്നത്.
കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള മസ്കത്ത്-ഷിനാസ്-കസബ് സർവിസ് ഇൗമാസം 24ന് ആരംഭിക്കുമെന്നും മുവാസലാത്ത് അറിയിച്ചു. നാഷനൽ ഫെറീസ് കമ്പനിയുമായി (എൻ.എഫ്.സി) ചേർന്നാണ് ഇൗ സർവിസ് നടത്തുക. ഷിനാസ് വരെ ബസിലും തുടർന്ന് എൻ.എഫ്.സിയുടെ ഫെറി സർവിസിലുമാകും യാത്രക്കാരെ കൊണ്ടുപോവുക. ഒമാനിൽ ആദ്യമായി ആരംഭിക്കുന്ന ഇത്തരത്തിലുള്ള സർവിസിൽ ആഴ്ചയിൽ ഇരു വശത്തേക്കുമായി നാലു സർവിസുകളാകും ഉണ്ടാവുക. പുതിയ സർവിസിൽ നിലവിലെ മസ്കത്ത്-കസബ് ഫെറി സർവിസിനേക്കാൾ അധികദൂരം യാത്ര ചെയ്യേണ്ടിവരില്ല.
അധിക ചെലവോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ മറ്റു നഗരങ്ങളിൽനിന്ന് യാത്ര ആരംഭിക്കാനും സൗകര്യമുണ്ടാകും. ടിക്കറ്റ് നിരക്കുകളും പ്രത്യേക ആനുകൂല്യങ്ങളും വരും ദിവസങ്ങളിൽ മുവാസലാത്തും നാഷനൽ ഫെറീസ് കമ്പനിയും ഒൗദ്യോഗികമായി പ്രഖ്യാപിക്കും. മസ്കത്തിൽനിന്ന് ഖസബിലേക്ക് ഞായർ, വ്യാഴം ദിവസങ്ങളിലാകും സർവിസ്. അസൈബയിലെ ഇൻറർസിറ്റി ടെർമിനലിൽനിന്ന് 12.15ന് സർവിസ് ആരംഭിക്കും. ഷിനാസിൽനിന്ന് നാലരക്ക് പുറപ്പെടുന്ന ഫെറി രാത്രി ഏഴരയോടെ ഖസബിൽ എത്തും. ഖസബിൽനിന്ന് ശനി, ചൊവ്വ ദിവസങ്ങളിലാകും സർവിസ്. ഉച്ചക്ക് ഒരു മണിക്ക് ഫെറി പുറപ്പെടും. ഷിനാസിൽനിന്ന് നാലരക്ക് പുറപ്പെടുന്ന ബസ് രാത്രി 8.20ഒാടെ അസൈബയിൽ എത്തും.
മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തിൽ വർഷത്തിെൻറ ആദ്യ പകുതിയിൽ 48.5 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 22 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് ബസുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷം പ്രതിദിനം ശരാശരി എണ്ണായിരം യാത്രക്കാർ മുവാസലാത്ത് സർവിസുകൾ ഉപയോഗിച്ച സ്ഥാനത്ത് ഇക്കുറി അത് 12,000 ആയി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
