Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുഖമിൽനിന്ന്​ ബസ്​...

ദുഖമിൽനിന്ന്​ ബസ്​ നിർമാണം ഉടൻ

text_fields
bookmark_border
ദുഖമിൽനിന്ന്​ ബസ്​ നിർമാണം ഉടൻ
cancel
camera_alt

ദു​ഖ​മി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ബ​സ്​ നി​ർ​മാ​ണ​ പ്ലാ​ൻ​റ് 

മ​സ്​​ക​ത്ത്​: ദു​ഖ​മി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ക​ർ​വ മോ േ​ട്ടാ​ഴ്​​സ്​ പ്ലാ​ൻ​റി​ൽ​നി​ന്ന്​ ബ​സ്​ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ പ്ലാ​ൻ​റി​ൽ​നി​ന്ന്​ ഇൗ ​വ​ർ​ഷം 200 ബ​സു​ക​ൾ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ്​​കൂ​ൾ ബ​സു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്തി​റ​ക്കു​ക. പി​ന്നീ​ട്​ ന​ഗ​ര​ഗ​താ​ഗ​ത​ത്തി​നും ദീ​ർ​ഘ​ദൂ​ര ഗ​താ​ഗ​ത​ത്തി​നും അ​നു​യോ​ജ്യ​മാ​യ ബ​സു​ക​ളും പു​റ​ത്തി​റ​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ർ​ഷ​ത്തി​ൽ 500​ ബ​സു​ക​ൾ വ​രെ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ്​ പ്ലാ​ൻ​റി​നു​ള്ള​ത്. ക്ര​മേ​ണ 700 ബ​സു​ക​ൾ വ​രെ പു​റ​ത്തി​റ​ക്കാ​ൻ ക​മ്പ​നി​ക്ക്​ സാ​ധി​ക്കും. ഖ​ത്ത​റും ഒ​മാ​നും ത​മ്മി​ലെ ത​ന്ത്ര​പ്ര​ധാ​ന നി​ക്ഷേ​പ സ​ഹ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഫാ​ക്​​ട​റി സ്​​ഥാ​പി​ക്ക​പ്പെ​ട്ട​ത്. ക​മ്പ​നി​യു​ടെ 30 ശ​ത​മാ​നം ഒാ​ഹ​രി ഒ​മാ​ൻ നി​ക്ഷേ​പ അ​തോ​റി​റ്റി​ക്കും 70 ശ​ത​മാ​നം ഖ​ത്ത​ർ മു​വാ​സ​ലാ​ത്ത്​ ക​മ്പ​നി​ക്കു​മാ​ണ്. മു​റി​ച്ചെ​ടു​ക്കാ​നും വെ​ൽ​ഡി​ങ്ങി​നും അ​ട​ക്ക​മു​ള്ള മൂ​ന്ന്​ വ​ർ​ക്​​ഷോ​പ്പു​ക​ളും എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വു​മെ​ല്ലാം ഫാ​ക്​​ട​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള വ​ർ​ക്​​ഷോ​പ്പും വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നു​ള്ള സ​ബ്​​സ്​​റ്റേ​ഷ​നും റ​ഫ്രി​ജ​റേ​ഷ​ൻ ഉ​പ​ക​ര​ണ മു​റി, പെ​ട്രോ​ൾ സ്​​റ്റേ​ഷ​ൻ, ഭ​ര​ണ​നി​ർ​വ​ഹ​ണ കെ​ട്ടി​ടം തു​ട​ങ്ങി​വ​യും ഫാ​ക്​​ട​റി​യു​ടെ ഭാ​ഗ​മാ​ണ്. ക​ർ​വ മോ​ടോ​ർ​സ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഒ​മാ​നി​ൽ നി​ർ​മി​ച്ച ബ​സ്​ എ​ന്ന​നി​ല​യി​ലാ​ണ്​ പു​റ​ത്തി​റ​ങ്ങു​ക. നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ സ്​​പെ​യ​ർ പാ​ർ​ട്​​സു​ക​ളും അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളും ദു​ഖം തു​റ​മു​ഖം വ​ഴി​യാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman duqmBus construction
Next Story