Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ദ​മി​ൽ സ്​​കൂ​ൾ...

ആ​ദ​മി​ൽ സ്​​കൂ​ൾ ബ​സ്​  അ​പ​ക​ട​ത്തി​ൽപെട്ട്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
ആ​ദ​മി​ൽ സ്​​കൂ​ൾ ബ​സ്​  അ​പ​ക​ട​ത്തി​ൽപെട്ട്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ആ​ദ​മി​ൽ സ്​​കൂ​ൾ ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ സ്വ​ദേ​ശി വി​ദ്യാ​ർ​ഥി മ​രി​ച്ചു. 12 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​ല​ർ​ക്ക്​ സാ​ര​മാ​യ പ​രി​ക്കു​ണ്ട്.  ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ആ​ദം സ്​​കൂ​ളി​ലെ​യും ഉ​സാ​മ ബി​ൻ സൈ​ദ്​ സ്​​കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​ വാ​ഹ​ന​ത്തി​ൽ ട്ര​ക്ക്​ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ സ്​​കൂ​ളു​ക​ളി​ലെ​യും അ​ഞ്ചു​മു​ത​ൽ പ​ന്ത്ര​ണ്ട്​ വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സി​​​െൻറ മ​ധ്യ​ഭാ​ഗ​ത്താ​ണ്​ ട്ര​ക്ക്​ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​ കു​ട്ടി​ക​ളെ ആ​ദ്യം ആ​ദം ഹോ​സ്​​പി​റ്റ​ലി​ലാ​ണ്​ പ്ര​വേ​ശി​പ്പി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഇ​വി​ടെ​നി​ന്ന്​ നി​സ്​​വ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. സ്​​കൂ​ൾ ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ മ​ന്ത്രാ​ല​യം അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഒ​രാ​ഴ്​​ച​ക്കി​ടെ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ വാ​ഹ​നം താ​ഴ്​​ച്ച​യി​ലേ​ക്ക്​ മ​റി​ഞ്ഞ്​ മൂ​ന്നു​ വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBUS ACCIDENT GULF NEWS
News Summary - BUS ACCIDENT OMAN GULF NEWS
Next Story