രണ്ടിടങ്ങളിൽ ബസ് അപകടം; രണ്ടുപേർ മരിച്ചു
text_fieldsഹൈമയിൽ അപകടത്തിൽപെട്ട ബസ്
മസ്കത്ത്: ഒമാനിൽ രണ്ടിടങ്ങളിലായി നടന്ന ബസ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിൽ നടന്ന അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. 25 പേരുമായി പോവുകയായിരുന്ന ബസ് ഹൽ ബാൻ പാലത്തിന് സമീപമാണ് അപകടത്തിൽ പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇൗ അപകടത്തിൽ 20 പേർക്ക് പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിെൻറ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് ഏറെ നേരം സീബ് ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന ബസ് അപകടത്തിൽ 12 സ്വദേശികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേർക്ക് സാമാന്യം നല്ല പരിക്കുണ്ട്. മിനിബസ് ഡ്രെയിനേജ് കുഴിയിൽ വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

