Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ലൈഫ് സേവർ പ്രോഗ്രാം’...

‘ലൈഫ് സേവർ പ്രോഗ്രാം’ ആരംഭിച്ച് ബുർജീൽ ഹോസ്പിറ്റൽ

text_fields
bookmark_border
‘ലൈഫ് സേവർ പ്രോഗ്രാം’ ആരംഭിച്ച് ബുർജീൽ ഹോസ്പിറ്റൽ
cancel
camera_alt

ലൈഫ് സേവർ പ്രോഗ്രാം’ ചടങ്ങിൽ പ​ങ്കെടുത്ത ബുർജീൽ ഹോസ്പിറ്റൽ മസ്കത്ത് പ്രതിനിധികൾ

മസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യബോധവും മെഡിക്കൽ എമർജൻസികൾക്കായുള്ള തയാറെടുപ്പും മെച്ചപ്പെടുത്തുന്നതിനായി ‘ലൈഫ് സേവർ പ്രോഗ്രാം’ ബുർജീൽ ഹോസ്പിറ്റൽ മസ്കത്ത് ആരംഭിച്ചു. ഒമാനിലെ എല്ലാ മലയാളി സാമൂഹിക സംഘടനകളെയും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

‘എജുക്കേറ്റ്, എംപവർ, എൻഗേജ്’ എന്ന ദർശനത്തെ അടിസ്ഥാനമാക്കി, ആരോഗ്യ ബോധവൽക്കരണം, ജീവൻ രക്ഷാ പ്രവൃത്തികൾക്കായുള്ള പരിശീലനം, ഗുരുതര രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ലൈഫ് സേവർ പ്രിവിലേജ് കാർഡ്’ അവതരിപ്പിക്കുകയും ചെയ്തു. അടിയന്തര ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ രോഗികൾക്ക് പെട്ടന്നുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കാൻ പ്രത്യേക നിരക്കുകളിൽ ലഭ്യമാകാൻ ഇത് സഹായകരമാകും.

പദ്ധതിയുടെ സോഫ്റ്റ് ലോഞ്ച് ചടങ്ങിൽ ഒമാനിലെ വിവിധ പ്രവാസി സംഘടനകളുടെ നൂറിലേറെ പ്രസിഡന്റുമാരും സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. ഹോസ്പിറ്റൽ ഡയറക്ടർ ഷംനാദ് അബ്ദുൽ ഖാദർ ലൈഫ് സേവർ പ്രിവിലേജ് കാർഡ് ഔദ്യോഗികമായി അവതരിപ്പിച്ചു.

സ്പെഷ്യലൈസ്ഡ് ഓങ്കോളജി ചികിത്സയും കിമോതെറാപ്പിയും മിതമായ നിരക്കിൽ ഒമാനിൽ തന്നെ ലഭ്യമാക്കാനും ലൈഫ് സേവർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സമൂഹാരോഗ്യ ബോധവൽക്കരണ പരിപാടികളും ജീവൻ രക്ഷാ പരിശീലനങ്ങളും സംഘടിപ്പിക്കും. ഇതിൽ സി.പി.ആർ, എ.ഇ.ഡി ഉപയോഗം, ബേസിക് ലൈഫ് സപ്പോർട്ട്, ട്രോമക്ക് ഫസ്റ്റ് എയ്ഡ്, ഹൃദയാഘാതം-സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൽ എന്നിവയിൽ പരിശീലനം നൽകും.

ചടങ്ങിൽ മാർക്കറ്റിങ് ആൻഡ് സെയിൽസ് മാനേജർ സുമിത്ത് കുമാർ, ഡോക്ടർമാരായ അശോക് സെബാസ്റ്റ്യൻ, വലീദ് ബസന്തി, മുജീബ് അഹമ്മദ്, ക്രിസ്റ്റഫർ, മറ്റു പ്രതിനിധികളായ മോഹൻദാസ്, റമീസ് അബ്ദുൽ റഷീദ്, ഫസൽ റഹ്മാൻ എന്നിവർ പ​ങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9203 9897, 9256 4882

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Burjeel Hospital launches ‘Life Saver Program’
Next Story