ഖുറിയാത്തിൽ പഞ്ചനക്ഷത്ര റിസോർട്ട് അടുത്തവർഷം തുറക്കും
text_fieldsമസ്കത്ത്: ഖുറിയാത്തിലെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദബാബി’െൻറ നിർമാണം 60 ശതമാനത്ത ോളം പൂർത്തിയായതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിെൻറ ഭാഗമായ റിസോർട്ട് അടുത്ത വർഷം ആദ്യ പാദത്തിൽ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കും.
92 മുറികളാണ് റിസോർട്ടിനുള്ളത്. ഇതിൽ 24 എണ്ണം കടലിന് അഭിമുഖമായി ഉള്ളതാണ്. മൂന്ന് ലക്ഷ്വറി സ്യൂട്ടുകൾ, അഞ്ച് അഡീഷനൽ സ്യൂട്ടുകൾ, രണ്ട് സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, സ്ക്വാഷ് കോർട്ട്, 120 ആളുകളെ ഉൾക്കൊള്ളുന്ന മീറ്റിങ് റൂം എന്നിവയും ഇവിടെയുണ്ട്. പദ്ധതിയിൽ മൊത്തം 750 മുറികളുള്ള മൂന്ന് ഹോട്ടലുകളാണ് ഉള്ളത്. ഒമ്പത് ഹോൾ ഗോൾഫ് കോഴ്സും ഉണ്ടാകും.
മെലിയ ഗ്രൂപ്പിനാണ് ഹോട്ടലുകളുടെ നടത്തിപ്പു ചുമതല. മൂവായിരം താമസകേന്ദ്രങ്ങൾ, വാട്ടർ പാർക്ക്, മറീന തുടങ്ങിയവയും അടങ്ങിയ ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതി മൂന്നുമുതൽ അഞ്ചുവർഷ കാലയളവിലാണ് പൂർത്തിയാവുക. നടത്തിപ്പ് ചുമതല കൈമാറുന്നത് സംബന്ധിച്ച ദബാബ് റിസോർട്ട് ഗ്രൂപ്പും മെലിയ ഹോട്ടൽ ഇൻറർനാഷനലും തമ്മിൽ കഴിഞ്ഞദിവസം ധാരണപത്രം ഒപ്പിട്ടു. ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്രീസിയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
