ബുറൈമിയിൽ കനത്ത മഴ, പൊടിക്കാറ്റ്
text_fieldsബുറൈമി: ബുറൈമിയിലും പരിസരത്തും ശക്തമായ മഴയും പൊടിക്കാറ്റും. യു.എ.ഇ അതിർത്തിയോട് ചേർന്ന അൽഫേ, അൽ റൗദ, മഹ്ദ, സുമൈനി, സഫ്വാൻ എന്നിവിടങ്ങളിൽ വൈകുന്നേരം നാലുമുതലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വാദികളും രൂപപ്പെട്ടു. ബുറൈമിയിൽ സന്ധ്യയോടെ ഇടിയുടെ അകമ്പടിയോടെയാണ് മഴ പെയ്തത്.
ഏതാണ്ട് രണ്ടു മണിക്കൂറോളം ബുറൈമിയിൽ മഴ പെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബുറൈമിയിലും പരിസരത്തും മഴ ലഭിക്കുന്നുണ്ട്. മഴയുടെ ഫലമായി അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടത് ഇവിടത്തെ താമസക്കാർക്ക് ആശ്വാസമായി. യൻകലിലും വ്യാഴാഴ്ച ഉച്ചയോടെ മഴ പെയ്തിട്ടുണ്ട്. ബുറൈമിയിലും മഹ്ദയിലും വൈകുന്നേരം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
