മീലാദ് കാമ്പയിനും ഉറൂസ് മുബാറക്കും
text_fieldsബുറൈമി സുന്നി സെന്റർ മീലാദ് കാമ്പയിൻ സമാപനത്തിൽനിന്ന്
ബുറൈമി: ബുറൈമി സുന്നി സെന്റർ മീലാദ് കാമ്പയിൻ സമാപനവും അൽ ബുറൈമി സുന്നി സെന്ററിന്റെ സ്ഥാപകനും പ്രസിഡന്റായിരുന്ന ശൈഖുന അത്തിപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാരുടെ പേരിലുള്ള ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു.
മുഹമ്മദ് നബി പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ കഴിഞ്ഞ 41 ദിവസമായി നടന്നു വരുന്ന കാമ്പയിന്റെ സമാപന സംഗമത്തിൽ മൗലിദ് മജ്ലിസിന് ഹാഫിള് ഹംസ മുസ്ലിയാർ, അഷ്റഫ് ദാരിമി എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ ഉസ്താദ് മുജീബ് റഹീമി സമാപന പ്രാർഥന നിർവ്വഹിച്ചു.
നഹാസ് മുക്കം, റസാഖ് ഹാജി, അബൂബക്കർ ഹാജി, നൗഷാദ്, അബ്ദുൽ കരീം ഹാജി, ഷമീർ വല്ലപ്പുഴ, ഷമീർ ചാലിശ്ശേരി, ഉസ്മാൻ മോസ്കോ, അബ്ബാസ് അൻവർ അൻവരി ഉച്ചാരക്കടവ്, അജ്മൽ പാങ്ങ്, മൻസൂർ, ഹമീദ് പട്ടാമ്പി, റഫീഖ് പന്താവൂർ തുടങ്ങിയവർ സംബന്ധിച്ചു. കാമ്പയിനിന്റെ ഭാഗമായി നബിദിന പൊതുസമ്മേളനം ദാറുസ്സലാം ഫെസ്റ്റ് തുടങ്ങി ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചു.

