Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബുറൈമി സ്നേഹതീരം...

ബുറൈമി സ്നേഹതീരം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ബുറൈമി സ്നേഹതീരം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ബുറൈമി സ്നേഹതീരം കൂട്ടായ്മ കുടുംബ സംഗമം 

ബുറൈമി: ബുറൈമി സ്നേഹതീരം കൂട്ടായ്മയുടെ ഏഴാം വാർഷികവും പ്രവാസി കുടുംബ സംഗമവും സംഘടിപ്പിച്ചു. മലപ്പുറം തിരൂർ താഴെ പാലത്തുള്ള സംഗമം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് സംഗമം നടന്നത്.

വർഷങ്ങളോളം ബുറൈമിയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്തിരുന്നവരും കച്ചവടം നടത്തിയിരുന്നവരും ജോലിയിൽ തുടരുന്നവരും അവരുടെ കുടുംബാംഗങ്ങളും ഒത്തു കൂടിയപ്പോൾ അക്ഷരാർത്ഥത്തിൽ സംഗമം പഴയ ഓർമകളിലേക്ക് ഓരോരുത്തരുടെയും മനസ്സിനെ കൈപിടിച്ചു കൊണ്ട് പോകുകയായിരുന്നു.

പരസ്പരം സ്നേഹബന്ധങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിച്ച സംഗമത്തിൽ നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്തു. പഴയ കാല പ്രവാസിയും തിരൂരിൻ്റെ സ്വന്തം ഗായകനുമായ ഫിറോസ്ബാബു അനുഭവങ്ങളും ഉയർച്ചയും വളർച്ചയും സദസ്സിൽ പങ്കുവച്ചു. വിഭവ സമൃദ്ധമായ ഭക്ഷണവും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsFamily ReunionBuraimi snehatheeram
News Summary - Buraimi Snehatheeram Community organized a family reunion
Next Story