കോവിഡ്: ബുറൈമി പഴം- പച്ചക്കറി മാർക്കറ്റ് അടച്ചു
text_fieldsബുറൈമി: കോവിഡ് രോഗികളുടെ എണ്ണം ഒാരോ ദിവസവും ഉയരുന്നതിനാൽ അതിജാഗ്രതയിൽ ബുറൈമി. മുൻ കരുതൽ നടപടികളുടെ ഭാഗമായി ബുറൈമി പഴം പച്ചക്കറി മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച അർധരാത്രി 12.30ഒാടെയാണ് നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിെട്ടത്തി ഉടമകളോട് കട അടച്ചിടാൻ നിർദേശിച്ചത്. മാർക്കറ്റിന് അകത്ത കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞ ആഴ്ച മാർക്കറ്റിലെ മലയാളി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് ബന്ധം പുലർത്തിയ കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് ആയതായും അറിയുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബുറൈമിയിലെ കോവിഡ് രോഗികളുടെ എണ്ണം 83 ആയി ഉയർന്നിട്ടുണ്ട്. എട്ടുപേർക്ക് മാത്രമാണ് അസുഖം ഭേദപ്പെട്ടിട്ടുള്ളത്. സ്വദേശികളും വിദേശികളും സാമൂഹിക അകലം പാലിക്കുന്നത് അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
