ബുറൈമി ഇന്ത്യൻ സ്കൂൾ വാർഷിക ദിനാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ ബുറൈമി പത്താമത് വാർഷികാഘോഷ പരിപാടി
ബുറൈമി: ഇന്ത്യൻ സ്കൂൾ ബുറൈമി പത്താമത് വാർഷികദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബുറൈമി ഡയറക്ടർ ഇൻ ചാർജ് സിറാജുദ്ദീൻ നെഹ്ലത്ത് മുഖ്യാതിഥിയായി.
മജ്ലിസ് ശൂറാ ബുറൈമി പ്രതിനിധി അഹമ്മദ് ബിൻ ഫാരിസ് ബിൻ സലിം അൽ അസ്സാനി, ഡോ. അലക്സ് തുടങ്ങിയവർ അതിഥികളായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷഹീൻ പാണ്ടിക്കാട് സ്വാഗതവും ഇംഗ്ലീഷ് അധ്യാപിക ടിന്റു റോഹൻ നന്ദിയും പറഞ്ഞു.

