ബുറൈമി സൗഹൃദ കൂട്ടായ്മ ഇഫ്താർ സ്നേഹസംഗമം ആറിന്
text_fieldsബുറൈമി: ബുറൈമി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന സൗഹൃദ ഇഫ്താർ സംഗമം മാർച്ച് ആറിന് ബൈനൂന ഓഡിറ്റോറിയത്തിൽ നടക്കും.
ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി 18 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഷൈജു രാഘവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജാംസി പ്രിൻസ് അധ്യക്ഷത വഹിച്ചു. റമദാനിന്റെ പവിത്രതയും സാഹോദര്യവും പങ്കുവെക്കുന്നതോടൊപ്പം പ്രവാസലോകത്തെ സൗഹൃദങ്ങൾ പുതുക്കാനും നാട്ടിലെ നോമ്പുകാല ഓർമകൾ പങ്കുവെക്കാനുമുള്ള വേദിയായാണ് ബുറൈമി സൗഹൃദ കൂട്ടായ്മ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ സംസാരിച്ച പ്രകാശ് കളിച്ചാത്ത് പറഞ്ഞു. വിവിധ മതവിഭാഗങ്ങളിൽനിന്നുള്ളവർ ഒത്തുചേരുന്ന ഈ സംഗമം മാനുഷിക മൂല്യങ്ങളും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

