ബുറൈമി സ്നേഹതീരം കൂട്ടായ്മ വാര്‍ഷികവും കുടുംബ സംഗമവും
text_fieldsബുറൈമി സ്നേഹതീരം കൂട്ടായ്മയുടെ വാര്ഷികത്തിൽനിന്ന്
ബുറൈമി: ബുറൈമി സ്നേഹതീരം കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികവും പ്രവാസി കുടുംബ സംഗമവും സംഘടിപ്പിച്ചു. കോഴിക്കോട് എം.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രവാസികളും അവധിക്ക് നാട്ടില്‍ എത്തിയവരുമായി നൂറോളം പേര് പങ്കെടുത്തു.
വിവിധ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. സംഗമം രാമു തയ്യാല ഉദ്ഘാടനം ചെയ്തു. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പ്രദീപ് വാടാനപ്പള്ളി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഡോ. അസ്ലം, മൂസകുട്ടി കടവല്ലൂര്‍, ഷഹീന് പാണ്ടിക്കാട്, ആര് കെ മുഹമ്മദലി, മുഹമ്മദ് കുന്നംകുളം, അന്‍വര്‍ താനാളൂര്‍, വിശ്വനാഥന് വാടാനപ്പള്ളി, റസാഖ് കോട്ടക്കല്‍, ഉസ്മാന് ഹാജി, ബീരാന് ഒറ്റപ്പാലം, ഹംസ ആനമങ്ങാട്, മജീദ് പടപ്പറമ്പ്, മൊയ്തീന് സുവൈദ ബേക്കറി, മുഹമ്മദലി വില്ല്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
മരണപ്പെട്ട ഗ്രൂപ് അംഗങ്ങളെ മണി നെല്ലിക്കല്‍ അനുസ്മരിച്ചു. സുലൈമാന്‍ വളാഞ്ചേരി, ഷാജു കൊരട്ടി, ഗഫൂര്‍ ഷൊര്‍ണ്ണൂര്‍, കുഞ്ഞി കക്കാട്, മുസ്തഫ കാടാമ്പുഴ, സഹല്‍ കക്കാട്, ആര് കെ. അന്‍വര്‍, മുസ്തഫ കുമരനെല്ലൂര്‍, ഷിഹാബ് നാദാപുരം, റഫീഖ് കോട്ടക്കല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി. ഡോ.ഷമീര്‍ മോട്ടിവേഷന്‍ ക്ലാസ് എടുത്തു. സുബൈര്‍ പെരുമ്പാവൂറിന്റെ നേതൃത്വത്തില്‍ കലാകാരന്മാരുടെ ഗാനാലാപനവും നടന്നു. ഹസ്സന് കോയ സ്വാഗതവും ഷംസുദ്ദീന് കുന്നപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

