വാടക കുറക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ
text_fieldsമസ്കത്ത്: വിവിധ കാരണങ്ങളാൽ ചെറുകിട സ്ഥാപനങ്ങളിൽ വ്യാപാരം കുറഞ്ഞ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വാടക കുറക്കണമെന്ന് ചില വ്യാപാരികൾ ആവശ്യമുന്നയിക്കുന്നു. ഹൈപ്പർ മാർക്കറ്റുകൾ വർധിച്ചതും മാർക്കറ്റിൽ ജനങ്ങൾ കുറഞ്ഞതും റൂവിയിലെ വ്യാപാര സ്ഥാപനങ്ങെള പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നേരത്തേ ഒമാനിലെ പ്രധാന ബിസിനസ് കേന്ദ്രമായിരുന്നു റൂവി. മുൻകാലങ്ങളിൽ എല്ലാ ഭാഗങ്ങളിൽനിന്നും ജനങ്ങൾ റൂവിയിലെത്തിയാണ് ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്.
എന്നാൽ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നഗരങ്ങൾ വളർന്നുവരുകയും വ്യാപാര സ്ഥാപനങ്ങൾ ഉയർന്നുവന്നതോടെ റൂവിയുടെ പ്രതാപം നശിച്ച മട്ടാണ്. എണ്ണവില കുറഞ്ഞത് മൂലമുള്ള പ്രതിസന്ധി കൂടി വന്നതോടെ റൂവിയിലെ ചെറുകിട സ്ഥാപനങ്ങളുടെ വ്യാപാരം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഗുരുതരമായ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വ്യാപാരം കുറയുകയും ചെലവുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വാടക കുറക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻ വർഷത്തെക്കൾ 50 ശതമാനം വ്യാപാരം കുറവാണ് ഇൗ വർഷമെന്ന് റൂവിയിലെ വ്യാപാരിയായ മാഹി സ്വദേശി അബ്ദുൽ മാലിക് പറയുന്നു. അതിനാൽ, അടിയന്തരമായി 20 ശതമാനമെങ്കിലും വാടക കുറക്കണമെന്നാണ് മാലിക് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ പല സ്ഥാപനങ്ങളും അടച്ചുപൂേട്ടണ്ടി വരും. കഴിഞ്ഞ 32 വർഷമായി റൂവിയിൽ വ്യാപാരം നടത്തിവരുകയാണ് മാലിക്. ഇത്രയും മോശമായ അവസ്ഥ ഇത് വരെ ഉണ്ടായിട്ടില്ല. കച്ചവടത്തിെൻറ ചെലവ് വല്ലാതെ വർധിച്ചത് വ്യാപാര സ്ഥാപനങ്ങെള ബാധിക്കുന്നുണ്ട്. ലൈസൻസ് ബോർഡ്, ലേബർ കാർഡ് അടക്കം എല്ലാത്തിെൻറയും നിരക്കുകൾ വർധിച്ചിട്ടുണ്ട്. അതോടൊപ്പം, കച്ചവടം 25 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. നിലവിൽ വ്യാപാരികൾ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന എല്ലാ ചെലവുകളും കച്ചവടക്കാരാണ് വഹിക്കേണ്ടത്. അതിനാൽ, വാടക 30 ശതമാനം കുറക്കണമെന്നാണ് മത്രയിലെ വ്യാപാരിയായ അബ്ദുൽ അസീസിെൻറ അഭിപ്രായം. വിവിധ കാരണങ്ങളാൽ വ്യാപാരം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കുറവാണെന്ന് റൂവിയിലെ മറ്റൊരു വ്യാപാരിയായ കൊടുങ്ങല്ലൂർ സ്വദേശി ഹുസൈൻ പറയുന്നു. ഫ്ലാറ്റുകളുടെയും മറ്റും വാടക കുറക്കുന്നുണ്ട്. എന്നാൽ, വ്യാപാര സ്ഥാപനങ്ങളുടെ വാടക തീരെ കുറക്കുന്നില്ല. മാർക്കറ്റിൽ ഇപ്പോൾ ജനങ്ങൾ വളരെ കുറവാണ്. നിലവിലുള്ള അവസ്ഥയിൽ കടകൾ നടത്തി ക്കൊണ്ടുേപാവാൻ പ്രയാസപ്പെടുകയാണ്. നിലവിലെ സാഹചര്യത്തിൽ 30 ശതമാനമെങ്കിലും വാടക കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, വ്യാപാരം മോശമായതിനാൽ നിരവധി കച്ചവടക്കാർ വാടക കുറക്കാൻ ആവശ്യപ്പെടുന്നതായി റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരും പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
