Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി​ക​ളോ​ട്...

പ്ര​വാ​സി​ക​ളോ​ട് അ​വ​ഗ​ണ​ന തു​ട​രു​ന്ന ബ​ജ​റ്റ് - പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല​യു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്​
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല​യു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്​

സ​ലാ​ല: കേ​ര​ള വി​ക​സ​ന​ത്തി​ന്റെ നെ​ടും​തൂ​ണു​ക​ളാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് ഭ​ര​ണ​കൂ​ടം തു​ട​രു​ന്ന അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ്‌ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പു​തി​യ ബ​ജ​റ്റി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല കേ​ന്ദ്ര​ക​മ്മ​റ്റി.

കോ​വി​ഡും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്വ​ദേ​ശീ​വ​ത്ക​ര​ണ​ങ്ങ​ളും സൃ​ഷ്ടി​ച്ച ആ​ഘാ​ത​ങ്ങ​ളി​ൽ തൊ​ഴി​ലും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും ആ​വി​ഷ്ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​റി​നു സാ​ധി​ച്ചി​ട്ടി​ല്ല. തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്ന 25 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​ക്കു​റി​യും ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച​ത്. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം 50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത് 44 കോ​ടി രൂ​പ​യാ​ക്കി വെ​ട്ടി​ച്ചു​രു​ക്കം. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള സ്വാ​ന്ത​ന പ​ദ്ധ​തി​ക്കും ഈ ​വ​ർ​ഷം ആ​വ​ശ്യ​മാ​യ വി​ഹി​തം മാ​റ്റി വെ​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാറി​ന്റെ ബ​ജ​റ്റി​ലും പ​തി​വു​പൊ​ലെ പ്ര​വാ​സി​ക​ൾ തീ​ർ​ത്തും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്‌. ഇ​രു ബ​ജ​റ്റു​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യും ദാ​രി​ദ്ര നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ തു​ട​രു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യും പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര ആ​വ​ശ്യ​പ്പെ​ട്ടു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​സ്രീ​ന ഗ​ഫൂ​ർ, കെ.​സൈ​നു​ദ്ദീ​ൻ, സാ​ജി​ത, ക​ബീ​ർ ക​ണ​മ​ല, വ​ഹീ​ദ്, സ​ബീ​ർ പി.​ടി, മു​സ്ത​ഫ, മു​സ​മ്മി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPravasi WelfareKerala Budget 2024
News Summary - Budget that continues to ignore expatriates - Pravasi Welfare SalaLa
Next Story