ബ്രൗൺ സേഫ്റ്റി ഫെസ്റ്റ് 2024 മാസ്റ്റർ കപ്പ് ഫുട്ബാൾ: സ്മാഷേസ് എഫ്.സി ജേതാക്കൾ
text_fieldsസോക്കർ ഫാൻസ് എഫ്.സി സംഘടിപ്പിച്ച ബ്രൗൺ സേഫ്റ്റി ഫെസ്റ്റ് മാസ്റ്റർകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ സ്മാഷേസ് എഫ്.സി
മസ്കത്ത്: സോക്കർ ഫാൻസ് എഫ്.സി സംഘടിപ്പിച്ച ബ്രൗൺ സേഫ്റ്റി ഫെസ്റ്റ് മാസ്റ്റർകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സ്മാഷേസ് എഫ്.സി ജേതാക്കളായി. കലാശക്കളിയിൽ മഞ്ഞപ്പട ഒമാൻ എഫ്.സിയെ എതിരില്ലാത്ത ഗോളിനാണ് പരാജയപ്പെടുത്തിയത്. ജാബിർ ബിൻ സെയ്ത് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അൽ ഫഹദ് ബിസിനസ് ചെയർമാൻ ഫഹദ് അബ്ദുറഹ്മാൻ അഹമ്മദ് അൽ ബലൂഷി, ഫർഹാദ് മൊഹമ്മദ് എന്നിവർവിജയികൾക്കുള്ള ട്രോഫികൾ പ്രകാശനം നിർവഹിച്ചാണ് മത്സരങ്ങൾക്കു തുടക്കമിട്ടത്. മസ്കത്തിലെ പ്രമുഖ ടീമുകളായിരുന്നു ടൂർണമെന്റിൽ അണിനിരന്നത്.
ടോപ് സ്കോററായി സ്മാഷേസ് എഫ്.സിയുടെ സൂസനെയും മികച്ച ഡിഫൻഡറായി ജെറിനെയുംഗോൾ കീപ്പറായി ഷിനോജിനെയും മികച്ച കളിക്കാരനായി മഞ്ഞപ്പട ഒമാൻ എഫ്.സിയുടെ ഷെഫീഖിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ശൂറാബ് ഹസ്സൻ, ജംഷീർ, അമീർ അബ്ബാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

