ബ്രദേഴ്സ് ബർക ചാമ്പ്യൻസ് ട്രോഫി: സയ്നോ എഫ്.സി സീബ് ജേതാക്കൾ
text_fieldsബ്രദേഴ്സ് ബർക സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കാളായ സയ്നോ എഫ്.സി സീബ്
മൊബെല : ബ്രദേഴ്സ് ബർക സംഘടിപ്പിച്ച 11ാമത് ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ സയ്നോ എഫ്.സി സീബ് ജേതാക്കാളായി. ഫൈനൽ മത്സരത്തിൽ പ്രൊ. സോൺ സ്കൈ റെയ് ഗ്ലോബലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. നെസ്റ്റോ എഫ്.സി മൂന്നാം സമ്മാനവും ടോപ് ടെൻ ബർക എഫ്.സി നാലാം സമ്മാനവും കരസ്ഥമാക്കി. നെസ്റ്റോ എഫ്.സിയുടെ ഉനൈസാണ് ടൂർണമെന്റിലെ ടോപ് സ്കോറർ.
സയിനോ എഫ്.സിയുടെ മനീഷ് കുക്കു മികച്ച ഡിഫെൻന്ററായും ജിതിൻ സോനുവിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. പ്രൊ സോൺ സ്കൈ റെയ് ഗ്ലോബലിന്റെ അമീൻ മികച്ച ഗോൾ കീപ്പർ പുരസ്കാരം കരസ്ഥമാക്കി. ബ്രദേഴ്സ് ബർക അക്കദമിയിലെ കുരുന്നുകൾ തമ്മിലുള്ള സൗഹാർദ്ദ മത്സരവും അരങ്ങേറി.

