ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഒമാനിൽ
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ബ്രിട്ടീഷ്പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തുന്നു
മസ്കത്ത്: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഹ്രസ്വസന്ദർശനത്തിന് ഒമാനിലെത്തി. മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായി അദ്ദേഹം ചർച്ച നടത്തി.ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനൊപ്പം സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഇരുരാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ചയിൽ വിഷയമായതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചീഫ് സ്ട്രാറ്റജിക് അഡ്വൈസർ സർ എഡ്വേഡ് ലിസ്റ്റർ, ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കോവൽ, വിദേശകാര്യ മന്ത്രിയുടെ ഒാഫിസ് ഡിപ്പാർട്മെൻറ് മേധാവി ഡോ. അബ്ദുല്ല ബിൻ ഹമദ് അൽ ബാദി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.