ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുൽത്താനുമായി ചർച്ച നടത്തി
text_fieldsമസ്കത്ത്: ഒമാൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ് ട് സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായി കൂടിക്കാഴ്ച നടത്തി. ബൈത്തുൽ ബർക്ക കൊട്ടാരത്തിലാണ് ചർച്ച നടന്നതെന്ന് ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും ചർച്ചയായി.
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയും ഒമാൻ വിദേശകാര്യ മന്ത്രിക്ക് ഒപ്പമെത്തിയ അതിഥികളും പെങ്കടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിെൻറ ഭാഗമായി ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീർഘസൗഹൃദ പ്രഖ്യാപനത്തിലും ഒപ്പുവെച്ചു. ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടുമാണ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.
