Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ബ്രിട്ടീഷ്...

ഒമാനിലെ ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം പുറപ്പെടുവിച്ച് ബ്രിട്ടീഷ് എംബസി

text_fields
bookmark_border
ഒമാനിലെ ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം  പുറപ്പെടുവിച്ച് ബ്രിട്ടീഷ് എംബസി
cancel

മസ്‌കത്ത്: ഒമാനിലുള്ള ബ്രിട്ടീഷ് പൗരന്മാർ ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ നിരീക്ഷിക്കണമെന്ന് മസ്കത്തിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു.അടിയന്തര സഹായത്തിനായി എംബസിയുടെ കോൺസുലർ സംഘം 24 മണിക്കൂറും സേവനത്തിനുണ്ടെന്നും +968 24 609000 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. ഒമാനുമായി ബന്ധപ്പെട്ട പുതുക്കിയ യാത്രാ നിർദേശങ്ങൾ പരിശോധിക്കാൻ യു.കെ ഗവണ്മെന്റ് പ്രസിദ്ധീകരിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ സന്ദർശിക്കണമെന്നും എംബസി നിർദേശിച്ചു.യു.കെയിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാണിജ്യ വിമാന സർവീസുകൾ നിലവിലുണ്ട്.ഒമാൻ എയർ മസ്‌കത്തിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസുകൾ തുടരുന്നുണ്ടെന്നും ബ്രിട്ടീഷ് എയർവേയ്സ് മസ്‌കത്തിൽ നിന്ന് ലണ്ടനിലേക്കുള്ള താൽക്കാലിക സർവീസും നടത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british citizenbritish embassyOman News
News Summary - British Embassy issues advisory to British citizens in Oman
Next Story