Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ വി​മാ​നം 23 വ​രെ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​ല്ല

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ വി​മാ​നം 23 വ​രെ മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​ല്ല
cancel
മ​സ്​​ക​ത്ത്​: ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ഇൗ​മാ​സം 23 വ​രെ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട്​ പ​രി​ഹ​രി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ​ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. സ​ർ​വീ​സ്​ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ ദോ​ഹ വ​ഴി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​​ചെ​യ്​​ത്​ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ തു​ക മു​ഴു​വ​നാ​യും തി​രി​കെ ന​ൽ​കു​ന്നു​ണ്ട്. ആ​ഗ​സ്​​റ്റ്​ 24 മു​ത​ൽ സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രാ​വി​ലെ 8.05ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.20ന്​ ​ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മു​ത​ലാ​ണ്​ ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്​ ഒ​മാ​നി​ൽ നി​ന്ന്​ നേ​രി​ട്ടു​ള്ള സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. നേ​ര​ത്തേ അ​ബൂ​ദ​ബി വ​ഴി ഒ​മ്പ​ത്​ മ​ണി​ക്കൂ​റും 45 മി​നി​റ്റും എ​ടു​ത്തി​രു​ന്ന യാ​ത്ര​ക്ക്​ ഇ​പ്പോ​ൾ ഏ​ഴു മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ്​ എ​ടു​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:british airways oman gulf news
News Summary - british airways oman gulf news
Next Story