കരാർ ലംഘനം: മസ്കത്തിലെ കിച്ചൺ സ്ഥാപന പ്രതിനിധിക്ക് തടവും പിഴയും
text_fieldsമസ്‌കത്ത്: ഉപഭോക്താവുമായുള്ള കരാർ വ്യവസ്ഥകൾ പാലിക്കാതിരുന്ന മസ്‌കത്തിലെ ഒരു കിച്ചൺ ഡിസൈനിങ് സ്ഥാപനത്തിന്റെ പ്രതിനിധിക്ക് കോടതി ഒരു വർഷം തടവും 2,500 റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നൽകിയ പരാതിയിലാണ് വിധി.
8,340 ഒമാനി റിയാൽ മൂല്യമുള്ള കിച്ചൺ ഇൻസ്റ്റലേഷൻ കരാർ ഏറ്റെടുത്ത സ്ഥാപനം, ഉപഭോക്താവിൽ നിന്ന് രണ്ട് ഗഡുക്കളായി 3,500 റിയാൽ മുൻകൂറായി കൈപ്പറ്റിയിരുന്നു. അളവുകൾ എടുത്തു കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാമെന്നായിരുന്നു കരാർ. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ സ്ഥാപനം തയാറാകാത്തതിനെ തുടർന്നാണ് ഉപഭോക്താവ് അതോറിറ്റിയെ സമീപിച്ചത്.
പരാതിയെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും സെയിൽസ് വിഭാഗമാണ് കരാർ ഒപ്പിട്ടതെന്നുമായിരുന്നു കമ്പനി പ്രതിനിധികളുടെ വാദം. എന്നാൽ, സേവനങ്ങൾ കൃത്യമായ രീതിയിൽ നൽകണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പുംഉം നിശ്ചിത കാലയളവിനുള്ളിൽ സേവനം പൂർത്തിയാക്കണമെന്ന നിയമവും സ്ഥാപനം ലംഘിച്ചതായി അതോറിറ്റി കണ്ടെത്തി. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

