Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകരാർ ലംഘനം; ടൂറിസം...

കരാർ ലംഘനം; ടൂറിസം കമ്പനിക്കെതിരെ നടപടി; ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകി

text_fields
bookmark_border
കരാർ ലംഘനം; ടൂറിസം കമ്പനിക്കെതിരെ നടപടി; ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകി
cancel
camera_alt

പ്രതീകാത്മക ചിത്രം

മസ്കത്ത്: കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിനെതിരെ നടപടിയുമായി ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിലുള്ള അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റാണ് ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകിയത്. വിമാന ടിക്കറ്റ് ബുക്കിങ്ങിനായും വിവിധ ടൂറിസം പാക്കേജുകൾക്കായും ഉപഭോക്താക്കൾ മുൻകൂറായി പണം നൽകിയിരുന്നെങ്കിലും പറഞ്ഞതുപ്രകാരം സേവനം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞിരുന്നില്ല.

പണം കൈപ്പറ്റിയ ശേഷവും സേവനം നൽകാത്തത് വഴി ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായും ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. പരാതിയെ തുടർന്ന് നിയമ-ഭരണ നടപടികൾ ആരംഭിച്ചു. തുടർന്ന് ഒത്തുതീർപ്പിലൂടെ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ സ്ഥാപനത്തോട് ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsContractOmanMascutOmani Rial
News Summary - Breach of contract; Action taken against tourism company; 4,420 Omani Rials recovered from company following customer complaint
Next Story