വാതക പര്യവേക്ഷണം: എനി, ബി.പി കമ്പനികളുമായി ധാരണപത്രം ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ബ്ലോക്ക് 77ലെ വാതക ഉൽപാദനത്തിെൻറ സാധ്യതകൾ കണ്ടെത്തുന്നതിന് പര്യവേക്ഷണം നടത്താൻ ഉൗർജ മേഖലയിലെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി എനി, ബ്രിട്ടീഷ് പെട്രോളിയം എന്നിവയുമായി എണ്ണ-പ്രകൃതി വാതക മന്ത്രാലയം കരാർ ഒപ്പുവെച്ചു. ഇവിടെ സമൃദ്ധമായ വാതക സാന്നിധ്യം കണ്ടെത്തുന്ന പക്ഷം ഒമാനിലെ ഇൻറഗ്രേറ്റഡ് വാതക ഉൽപാദനരംഗത്ത് പുതിയ നാഴികക്കല്ലായിരിക്കും. എണ്ണ പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ നാസർ അൽ ഒൗഫിയാണ് ഇരു കമ്പനികളുടെയും പ്രതിനിധികളുമായി വാതക പര്യവേക്ഷണ-ഉൽപാദന പങ്കാളിത്ത കരാർ (ഇ.പി.എസ്.എ) ഒപ്പുവെച്ചത്. ഒമാനിലെ ഏറ്റവും വലിയ വാതക പാടമായ ഖസ്സാനും ഗസീറും ഉൾപ്പെടുന്ന മധ്യ ഒമാനിലെ ബ്ലോക്ക് 61ന് സമീപമായാണ് ബ്ലോക്ക് 77 സ്ഥിതി ചെയ്യുന്നത്.
ഇ.പി.എസ്.എ കരാറിൽ ഇരു കമ്പനികൾക്കും പകുതി വീതം പങ്കാളിത്തമാണ് ഉള്ളത്. എനി ഒമാെൻറ നേതൃത്വത്തിലായിരിക്കും പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കുക. 77ാം ബ്ലോക്കിെൻറ ഹൈഡ്രോകാർബൺ സാധ്യതകൾ കണ്ടെത്തുന്നതിന് ഇരു കമ്പനികൾക്കും നിർണായക പങ്കു വഹിക്കാൻ കഴിയുമെന്ന് മന്ത്രാലയത്തിലെ പെട്രോളിയം ഇൻവെസ്റ്റ്മെൻറ് വിഭാഗം മേധാവി ഡോ. സൽമാൻ മുഹമ്മദ് അൽ ഷിദി പറഞ്ഞു. പര്യവേക്ഷണ രംഗത്താണ് എനി മികവ് തെളിയിച്ചിട്ടുള്ളത്. വാതക ഉൽപാദനരംഗത്ത് ബ്രിട്ടീഷ് പെട്രോളിയത്തിന് വിജയകരമായ സംഭാവനകൾ നൽകാൻ സാധിക്കും. ആറുവർഷത്തിനിടയിൽ രണ്ടുഘട്ടങ്ങളിലായി ഇരു കമ്പനികളും 37 ദശലക്ഷം ഡോളറിെൻറ നിക്ഷേപമാണ് ഇവിടെ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഖസ്സാനും ഗസീറും അടങ്ങിയ 61ാം ബ്ലോക്കിെൻറ പ്രവർത്തന ചുമതല ബ്രിട്ടീഷ് പെട്രോളിയത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
