ബൗഷർ കപ്പ്: എഫ്.സി കേരള ചാമ്പ്യന്മാർ
text_fieldsകൈരളി ഒമാൻ സംഘടിപ്പിച്ച ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി കേരള
മസ്കത്ത്: ബൗഷർ മേഖലയിലെ സെവൻസ് ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയിൽ കൈരളി ഒമാൻ സംഘടിപ്പിച്ച മൂന്നാമത് സ്റ്റീ ഇൻ ബൈറ്റ് ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി കേരള ജേതാക്കളായി. ബൗഷർ ജി.എഫ്.സി. ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ അപ്പോളോ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് തോൽപിച്ചത്.
സ്റ്റീം എൻ ബൈറ്റ്സ് മഞ്ഞപ്പടയാണ് സെക്കൻഡ് റണ്ണർ അപ്പ്. സൊഹാർ എഫ്.സിയുട രൗനഖ് ഫെയർ പ്ലേ പുരസ്കാരവും നേടി. മികച്ച ഗോൾ കീപ്പർ- ഹക്കിം (എഫ്.സി. കേരള), മികച്ച കളിക്കാരൻ- റിൻഷാദ് (അപ്പോളോ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി), ടോപ്പ് സ്കോറർ -അജു (അപ്പോളോ മസ്കത്ത് ഹാമ്മേഴ്സ് എഫ്.സി), എമർജിങ് പ്ലെയർ -ലിസ്ബൻ (സ്റ്റീം എൻ ബൈറ്റ്സ് മഞ്ഞപ്പട). ജേതാക്കൾക്ക് സാമൂഹ്യ പ്രവർത്തകരായ ബാലകൃഷ്ണൻ, ഷാജി സെബാസ്റ്റ്യൻ, സുനിൽ കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ്കുമാർ, റെജു മരക്കാത്ത്, സംഘാടക സമിതി ചെയർമാൻ സുധി, സെക്രട്ടറി അനുചന്ദ്രൻ എന്നിവർ ട്രോഫികൾ കൈമാറി. ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 16 ടീമുകളായിരുന്നു ടൂർണമെന്റിൽ പങ്കെടുത്തത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

