റമദാനിൽ ബൗഷർ ബ്ലഡ് ബാങ്കിനാവശ്യം 2,700ലധികം ദാതാക്കളെ
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: റമദാനിൽ ഉണ്ടാകാറുള്ള ക്ഷാമം പരിഗണിച്ച് അടിയന്തരമായി രക്തംദാനം ചെയ്യണമന്ന് ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് അറിയിച്ചു. റമദാനിൽ ബൗഷറിലെ ബ്ലഡ് ബാങ്കിന് 2,700ലധികം രക്തദാതാക്കളേയും 260 പ്ലേറ്റ്ലറ്റ് ദാതാക്കളേയും ആവശ്യമായി വരും. രക്തക്ഷാമം പരിഹരിക്കുന്നതിനും രക്ത യൂനിറ്റുകളുടെയും ഘടകങ്ങളുടെയും ദൈനംദിന ആവശ്യം നിറവേറ്റുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. റമദാനിൽ വൈകുന്നേരം രക്തം ദാനം ചെയ്യാം. രാത്രി 7.30 -11.30നും ഇടയിൽ ദാതാക്കൾക്ക് ബൗഷറിലെ ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസിൽ എത്തി രക്തം നൽകാവുന്നതാണ്. നോമ്പെടുക്കാത്തവർക്ക് പകൽ സമയം എട്ട് മുതൽ ഉച്ചക്ക് 12.30 വരെയും രക്തദാനം ചെയ്യാവുന്നതാണെന്നും അറിയിച്ചു.

